Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthoot Finance

മുത്തൂറ്റ് ഫിനാന്‍സിന് മൂന്നാം പാദത്തില്‍ 2,656 കോടിയുടെ റിക്കാര്‍ഡ് അറ്റാദായം

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍സ് ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ലെ ആ​​​ദ്യ മൂ​​​ന്നു പാ​​​ദ​​​ങ്ങ​​​ളി​​​ല്‍ 7,048 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷ​​​ത്തെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ 3,693 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 91 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യാ​​​ണ് ക​​​മ്പ​​​നി കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന സം​​​യോ​​​ജി​​​ത വാ​​​യ്പാ ആ​​​സ്തി​​​ക​​​ള്‍ 48 ശ​​​ത​​​മാ​​​നം വാ​​​ര്‍ഷി​​​ക വ​​​ര്‍ധ​​​ന​​​യോ​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍ന്ന നി​​​ല​​​യാ​​​യ 1,64,720 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. സം​​​യോ​​​ജി​​​ത ലാ​​​ഭം എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍ന്ന നി​​​ല​​​യാ​​​യ 7209 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. 84 ശ​​​ത​​​മാ​​​നം വാ​​​ര്‍ഷി​​​ക വ​​​ര്‍ധ​​​ന​​​യാ​​​ണ് ഇ​​​തു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍സി​​​ന്‍റെ മാ​​​ത്രം വാ​​​യ്പ​​​ക​​​ള്‍ 51 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യോ​​​ടെ 1,47,552 കോ​​​ടി​​​യി​​​ലെ​​​ത്തി. സ്വ​​​ര്‍ണ​​​പ്പ​​​ണ​​​യ വാ​​​യ്പ​​​ക​​​ള്‍ 50 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 1,39,658 കോ​​​ടിയി​​​ലെ​​​ത്തി. ക​​​മ്പ​​​നി ലോ​​​ക്ക​​​റി​​​ല്‍ ഈ​​​ടാ​​​യി സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള സ്വ​​​ര്‍ണ​​​ത്തി​​​ന്‍റെ മൂ​​​ല്യം 2,50,100 കോ​​​ടി​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും 2025 ഡി​​​സം​​​ബ​​​ര്‍ 31ല്‍ ​​​അ​​​വ​​​സാ​​​നി​​​ച്ച മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ലെ ക​​​ണ​​​ക്കു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

ത​​​ങ്ങ​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​കെ വാ​​​യ്പാ ആ​​​സ്തി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ 1,64,000 കോ​​​ടി രൂ​​​പ എ​​​ന്ന നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യ ഒ​​​രു നാ​​​ഴി​​​ക​​​ക്ക​​​ല്ല് ക​​​ട​​​ന്ന മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സാ​​​മ്പ​​​ത്തി​​​ക​​​ഫ​​​ല​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ട് മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​ര്‍ജ് ജേ​​​ക്ക​​​ബ് മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു.

Latest News

Up